Advertisements
|
യൂറോപ്പില്‍ ഏറ്റവും കൂടിയ ശമ്പളം ലുക്സംബര്‍ഗിലും ഡെന്മാര്‍ക്കിലും ; ജര്‍മനിയില്‍ എത്ര ?
ജോസ് കുമ്പിളുവേലില്‍
ബര്‍ലിന്‍: ഏറ്റവും കൂടിയ ശമ്പളം ലുക്സംബര്‍ഗിലും ഡെന്മാര്‍ക്കിലുമാണന്ന് റിപ്പോര്‍ട്ട്. അയര്‍ലണ്ടും ബെല്‍ജിയവും ഓസ്ട്രിയയും ജര്‍മനിയും ഉയര്‍ന്ന ശമ്പള പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ ഏറ്റവും കുറഞ്ഞ ശമ്പളം ബള്‍ഗേറിയ, ഗ്രീസ്, ഹംഗറി, സ്ളോവേക്യ, റൊമേനിയ, പോളണ്ട് എന്നിവിടങ്ങളിലാണ്. യുവതലമുറ
മെച്ചപ്പെട്ട ശമ്പളവും ജീവിത സാഹചര്യങ്ങളും തേടി വിദേശത്തേയ്ക്ക് പറക്കുമ്പോള്‍ അവിടെ എത്തിക്കഴിയുമ്പോള്‍ പലര്‍ക്കും നാട്ടിലെ ഏുന്റുമാര്‍ പറഞ്ഞ ശമ്പളമോ ജീവിതസാഹചര്യങ്ങളോ ലഭിക്കാതെ വഞ്ചിക്കപ്പെടുന്ന നിരവധി സംഭവങ്ങള്‍ നിരന്തരം പത്രമാദ്ധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്, എന്നാലും മിക്കവരും ഏുന്റന്മാരുടെ പുറകെ പോയി ലക്ഷങ്ങള്‍ കൊടുത്തിട്ട് വഞ്ചിക്കപ്പെടുന്ന സാഹചര്യമോ കബളിപ്പിയ്ക്കപ്പെടുന്ന സാഹചര്യങ്ങളും ഉണ്ടാവുന്നുണ്ട്. ഒരു മാര്‍ഗനിര്‍ദ്ദേശകമായി വിവിധ രാജ്യങ്ങളിലെ ശമ്പള വിവരങ്ങളാണ് ഇവിടെ നല്‍കുന്നത്.
യൂറോപ്യന്‍ യൂണിയനിലെ ഒരു ജോലിക്കാരന് ഒരു വര്‍ഷം ലഭിക്കുന്ന ശരാശരി ശമ്പളം 40,000 യൂറോയോളം വരും.അതായത് കൃത്യമായി പറഞ്ഞാല്‍ 39,808 യൂറോ. എന്നാല്‍, പല രാജ്യങ്ങളിലെയും ശരാശരി ശമ്പളം തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. ഉദാഹരണത്തിന് ഏറ്റവും കുറവ് ശമ്പളമുള്ള ബള്‍ഗേറിയയിലെ ശരാശരി ശമ്പളം 15,387 യൂറോ ആണ്. അതേസമയം ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ശമ്പളം നല്‍കുന്ന ലക്സംബര്‍ഗില്‍ ഇത് 82,969 യൂറോ വരും. അതായത്, ബള്‍ഗേറിയയില്‍ ലഭിക്കുന്നതിന്റെ 5.4 ഇരട്ടി ശമ്പളം ലക്സംബര്‍ഗില്‍ കിട്ടും. ലുക്സംബര്‍ഗിനെ കൂടാതെ മറ്റ് അഞ്ച് രാജ്യങ്ങളില്‍ കൂടി ശരാശരി ശമ്പളം 50,000 യൂറോയ്ക്ക് മുകളിലുണ്ട്.
ജര്‍മ്മനി, ഡെന്മാര്‍ക്ക്, അയര്‍ലന്‍ഡ്, ബെല്‍ജിയം, ഓസ്ട്രിയ, എന്നി രാജ്യങ്ങളിലെ ശരാശരി ശമ്പളം നോക്കിയാല്‍ ഈ രാജ്യങ്ങളിലെ ശരാശരി ശമ്പളം വ്യത്യാസപ്പെട്ടിരിക്കും. ഡെന്‍മാര്‍ക്ക് പലപ്പോഴും മുന്നിലാണ് ഏകദേശം 53,000 യൂറോ വാര്‍ഷിക വരുമാനം. തൊട്ടുപിന്നില്‍ ജര്‍മ്മനി 52,000 യൂറോ വര്‍ഷം അല്ലെങ്കില്‍ മാസം 4,479യൂറോ. ഇനി ബെല്‍ജിയത്ത് 48,912 യൂറോ വര്‍ഷം അല്ലെങ്കില്‍ 5,300 യൂറോ മാസം, അതേസമയം ഓസ്ട്രിയ 38,457 യൂറോ വര്‍ഷം. എന്നാല്‍. അയര്‍ലന്‍ഡിനെ സംബന്ധിച്ചിടത്തോളം ഉയര്‍ന്ന ശരാശരി 46,200 യൂറോ വര്‍ഷം ലഭിക്കും.
അതേസമയം, ശമ്പളം 20,000 യൂറോയുടെ ം കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബള്‍ഗേറിയയ്ക്കൊപ്പം ഗ്രീസും ഹംഗറിയും സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ ഒക്കെ ആളുകള്‍ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്താണ് ആളുകള്‍ കുടുംബം പുലര്‍ത്തുന്നത്. പാര്‍ട്ട് ടൈം ശമ്പളത്തില്‍ നിന്നും മുഴുവന്‍ സമയ ശമ്പളം ആനുപാതികമായി കണക്കാക്കി യൂറോ സ്ററാറ്റാറ്റാണ് പട്ടിക പുറത്തിറക്കിയത്.
എന്നാല്‍ പടിഞ്ഞാറന്‍ യൂറോപ്പിലും വടക്കന്‍ യൂറോപ്പിലുമാണ് ശമ്പളം പൊതുവെ ഉയര്‍ന്നിരിയ്ക്കുന്നത്. അതേസമയം കിഴക്കന്‍ യൂറോപ്പിലും തെക്ക് കിഴക്കന്‍ യൂറോപ്പിലും വേതനം താരതമ്യേന കുറവാണ്. അതാതു രാജ്യങ്ങളുടെ സമ്പദ്ഘടനയും ഒപ്പം ഉല്‍പ്പാദനക്ഷമതയും ആണ് ഈ വ്യത്യാസങ്ങള്‍ക്ക് കാരണമെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനിലെ സാമ്പത്തിക വിദഗ്ധന്‍ പറയുന്നു. എന്നാല്‍ ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കാന്‍ കഴിയുന്നുണ്ട്.
പുതിയ പഠനപ്രകാരം ഫിനാന്‍സ്, ഐ ടി, ആധുനിക നിര്‍മ്മാണ മേഖല തുടങ്ങിയ മൂല്യവര്‍ദ്ധിത മേഖലകളില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളില്‍ ശമ്പളം കൂടുതലായിരിക്കും. എന്നാല്‍ കാര്‍ഷിക വ്യവസായം, ടെക്സ്റൈ്റല്‍സ്, അടിസ്ഥാന സേവനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ള രാജ്യങ്ങളില്‍ ശമ്പളം താരതമ്യേന കുറവുമായിരിക്കും. മാത്രമല്ല തൊഴിലാളി യൂണിയനുകളുടെ പ്രസക്തിയും ശമ്പള നിര്‍ണ്ണയത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
ഇനിയും ജര്‍മനിയിലെ കാര്യമെടുത്താല്‍ അടിസ്ഥാന വേതനവും വര്‍ദ്ധിത വേതനവും ഒക്കെ ഉണ്ടെങ്കിലും ഒരാളുടെ വരുമാനത്തിന്റെ 40 മുതല്‍ 47 ശതമാനം വരെ നിലവില്‍ വാടക കൊടുക്കേണ്ട ഗതിയാണ് ഉണ്ടായിരിയ്ക്കുന്നത്. കൂടാതെ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും മറ്റു ചുറ്റുപാടുകളും കണക്കുകൂട്ടിയാല്‍ എത്ര കിട്ടിയാലും തികയാത്ത അവസ്ഥ. അതുകൊണ്ടുതന്നെ യുവജനങ്ങളായാലും മുതിര്‍ന്നവരായാലും ഒന്നിലധികം ജോലിയും, അല്ലെങ്കില്‍ ഒരു പാര്‍ട്ട് ടൈം ജോലികൂടി ചെയ്യേണ്ടുന്ന അവസ്ഥയാണുള്ളത്. പ്രത്യേകിച്ച് ജര്‍മനിയില്‍ ഇപ്പോള്‍ ഔസ്ബില്‍ഡൂംഗ് നടത്തുന്ന ഒട്ടുമുക്കാലും യുവജനങ്ങളും രണ്ടാമതാരും ജോലികൂടി ചെയ്താണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. അത്രമാത്രം ജീവിതസാഹചര്യം മോശമായിരിയ്ക്കുകയാണ് ജര്‍മനിയില്‍. |
|
- dated 18 Dec 2025
|
|
|
|
Comments:
Keywords: Germany - Otta Nottathil - highest_salary_in_europe_luxembourg_dec_17_2025 Germany - Otta Nottathil - highest_salary_in_europe_luxembourg_dec_17_2025,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|